Friday November 16th, 2018 - 4:46:am
topbanner

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം

NewsDesk
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം

ജയ്പുർ ∙ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന് ജാമ്യം. 50,000 രൂപ കെട്ടിവയ്ക്കണം, ജോധ്പുർ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. ഉടൻ തന്നെ താരം ജയിലിൽനിന്നു പുറത്തിറങ്ങും.

സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നു‍ം ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്ചു. ദൃക്സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷികപരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും വാദമുയര്‍ന്നു. ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

Read more topics: salman khan, goat, bale,
English summary
salman khan goat bale
topbanner

More News from this section

Subscribe by Email