Wednesday September 19th, 2018 - 10:43:pm
topbanner
Breaking News

സല്‍മാന്‍ ജയിലില്‍ വിവിഐപി; ഉറങ്ങാന്‍ എയര്‍ കൂളര്‍ വരെ; ജയില്‍ ഉദ്യോഗസ്ഥരും മക്കള്‍ക്കുമൊപ്പം സെല്‍ഫി

suji
 സല്‍മാന്‍ ജയിലില്‍ വിവിഐപി; ഉറങ്ങാന്‍ എയര്‍ കൂളര്‍ വരെ; ജയില്‍ ഉദ്യോഗസ്ഥരും മക്കള്‍ക്കുമൊപ്പം സെല്‍ഫി

ബോളിവുഡ് സൂപ്പര്‍ താരം ജയിലില്‍ എത്തിയപ്പോള്‍ യാതൊരുവിധ പ്രത്യേക സൗകര്യങ്ങളും നല്‍കുന്നില്ലെന്നായിരുന്നു ജയില്‍ ഡിജിപിയുടെ അവകാശവാദം. എന്നാല്‍ ഈ വാദങ്ങള്‍ വെറും പൊളിവാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജോധ്പൂര്‍ ജയിലില്‍ സല്‍മാന് വിവിഐപി പരിഗണന നല്‍കിയെന്നാണ് വിവരം.

ജയില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കിയില്ലെന്ന് അവകാശപ്പെടുമ്പോഴും സെല്ലില്‍ പ്രത്യേക എയര്‍ കൂളര്‍ നല്‍കിയാണ് താരത്തിന്റെ ഉറക്കം സുഖകരമാക്കി നല്‍കിയതത്രേ. ചീഫ് ഓഫീസറുടെ മുറിയില്‍ നിന്നാണ് താല്‍ക്കാലികമായി കൂളര്‍ എത്തിച്ചത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പത്തിലാകാനും സല്‍മാന്‍ അവസരം വിനിയോഗിച്ചു. ജയില്‍ ഡെപ്യൂട്ടി ഡിഐജിയും, ജയിലറുമൊക്കെ മക്കളുമായി ജയിലിലെത്തി താരത്തിനൊപ്പം സെല്‍ഫിയുമെടുത്തു.

മുതിര്‍ന്ന അധികൃതര്‍ തന്നെ കുറ്റവാളിക്കൊപ്പം സെല്‍ഫി എടുത്തതോടെ പിന്നെ ഒരു ക്യൂ തന്നെ ജയിലില്‍ രൂപപ്പെട്ടെന്നാണ് കേള്‍വി. ജയിലില്‍ ഡ്യൂട്ടിയിലുള്ള സകല പോലീസുകാരും സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചു, താരം അനുവദിച്ചു. ആദ്യ ദിനം രാത്രിയില്‍ സല്‍മാന്‍ എസി വീഡിയോ കോണ്‍ഫറന്‍സ് റൂമിലിരുന്നാണ് കഴിച്ചു കൂട്ടിയത്. ഇവിടെയാകട്ടെ നിരവധി ടിവി സെറ്റുകളുമുണ്ട്.

ഉന്നത ജയില്‍ അധികൃതര്‍ കൂട്ടിരിക്കാനും എത്തി. അര്‍ദ്ധരാത്രി വരെ ഇവരെല്ലാം ജയിലില്‍ ഉണ്ടായിരുന്നു. നേരം പുലര്‍ന്നതോടെ സന്ദര്‍ശകരുടെ നീണ്ട നിരയും രൂപപ്പെട്ടു. ആദ്യം സല്‍മാന്റെ അഭഇഭാഷകന്‍ ഹസ്തി മാല്‍ സരസ്വതും, പിന്നാലെ പ്രീതി സിന്റയും, സഹോദരങ്ങളായ അല്‍വിരയും, അര്‍്പ്പിതയുമെത്തി. ഉച്ചയ്ക്ക് ശേഷം ബോഡിഗാര്‍ഡ് ഷേരയും സ്ഥലത്തെത്തി.

ഒരു സാധാരണ തടവുകാരന് ഈ സൗകര്യങ്ങള്‍ ലഭ്യമല്ലെന്നിരിക്കെയാണ് ഇത്രയും പേര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയത്. കൂടാതെ ജയിലില്‍ തന്റെ സ്ഥിരം സിഗററ്റ് വലിക്കാനും താരത്തിന് അവസരം നല്‍കിയെന്നാണ് ഒരു ശ്രോതസ്സ് വെളിപ്പെടുത്തിയിട്ടുള്ളത്. വൈകുന്നേരം ആയതോടെ ജയില്‍ തന്റെ ജിംനേഷ്യമായി മാറ്റിയ താരം ഏതാനും മണിക്കൂര്‍ വ്യായാമം ചെയ്തു.

ജയില്‍ അധികൃതര്‍ സല്‍മാന് അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന വാര്‍ത്തകളില്‍ കോടതി നടപടി സ്വീകരിക്കണമെന്ന് ബിഷ്‌ണോയി ടൈഗര്‍ ഫോഴ്‌സ് സെക്രട്ടറി രാം നിവാസ് ധോരു ആവശ്യപ്പെട്ടു.

 

Read more topics: salman khan, vvip treatment
English summary
salman khan given vvip treatment in jodhpur jail
topbanner

More News from this section

Subscribe by Email