Saturday September 22nd, 2018 - 4:47:pm
topbanner

സല്‍മാന്‍ഖാന് അധോലോക നേതാവിന്റെ വധഭീഷണി

suji
സല്‍മാന്‍ഖാന് അധോലോക നേതാവിന്റെ വധഭീഷണി

ബോളിവുഡ് താരം സല്‍മാന്‍ഖാന് അധോലോക നായകന്റെ വധഭീഷണി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌നോയ് ആണ് നടനെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയിരിക്കുന്നത്. മാന്‍ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കി.

പിടിച്ചുപറി , കൊലപാതകം, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് 20 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. കവര്‍ച്ചയ്ക്കിടെ ഒരു ഇലക്ട്രോണിക് ബിസിനസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇയാള്‍ ജോധ്പൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
രണ്ടു വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്‌നോയിയെ പോലീസ് അറസ്റ്റ് ചെയ്തത്.ബിഷ്‌നോയിയുടെ പകുതിയില്‍ അധികം ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

Read more topics: salman khan, death threat
English summary
salman khan gets death threat from gangster
topbanner

More News from this section

Subscribe by Email