Saturday September 22nd, 2018 - 7:08:am
topbanner

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് രണ്ട് വര്‍ഷം തടവ്

NewsDesk
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് രണ്ട് വര്‍ഷം തടവ്

ജോധ്പുര്‍: സിനിമാ ഷൂട്ടിങ്ങിനിടെ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനു രണ്ടു വര്‍ഷം തടവ്. 50,000 രൂപ പിഴശിക്ഷയും വിധിച്ചു. ശിക്ഷ മൂന്നു വര്‍ഷത്തില്‍ കുറവായതിനാല്‍ ഇന്നു തന്നെ ജാമ്യം ലഭിക്കും.

സല്‍മാന്‍ കുറ്റക്കാരനെന്നു രാവിലെ ജോധ്പൂര്‍ കോടതി കോടതി വിധിച്ചിരുന്നു. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണു വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപന വേളയില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കോടതിയിലെത്തിയിരുന്നു.

1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാന്‍ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സല്‍മാന്‍ ജോധ്പുരിലെത്തിയത്.

മാനുകളെ വേട്ടയാടിയതിനു രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസില്‍ നേരത്തേ സല്‍മാനെതിരെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഖാനെ വെറുതെവിട്ടത്. മാനുകളെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ ഇവയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.

മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങള്‍ സല്‍മാന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.

Read more topics: Salman Khan, jail
English summary
Salman Khan convicted, gets 2-year jail term
topbanner

More News from this section

Subscribe by Email