Sunday September 23rd, 2018 - 8:13:am
topbanner

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; ആശങ്കയോടെ ബോളിവുഡ്

Jikku Joseph
സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; ആശങ്കയോടെ ബോളിവുഡ്

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയതിനു കോടതി ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ പരിഗണിക്കുന്നത് ജോധ്പുര്‍ സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. കഴിഞ്ഞദിവസം 10000 രൂപ പിഴയും അഞ്ചു വര്‍ഷത്തെ തടവുമാണ് ജോധ്പൂര്‍ കോടതി സല്‍മാനെതിരേ വിധിച്ചത്.

സല്‍മാന്‍ ഖാന് വേണ്ടി കോടതിയില്‍ എത്തരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശം വന്നതായി അഭിഭാഷകന്‍ മഹേഷ് ബോറ പറഞ്ഞു. അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ വിചാരണക്കോടതിയുടെ വിധിക്കെതിരേ ഇന്ന് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനിരിക്കെ കോടതിയില്‍ എത്തരുതെന്ന് ആവശ്യപ്പെട്ട് എസ്എംഎസ്, ഇന്റര്‍നെറ്റ് കോള്‍ എന്നിവ വഴി ഭീഷണി ഉയരുകയായിരുന്നു.

ഈ വേട്ടയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളിലും താന്‍ കുറ്റവിമുക്തനായെന്നും അതിനാല്‍ കേസില്‍ ജാമ്യം അനുവദിക്കണം എന്നുമാണ് സല്‍മാന്റെ പ്രധാനവാദം. കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചില്ലെങ്കിലില്‍ ബോളിവുഡിന് 700 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരിക. കരുണ കാട്ടണമെന്ന താരത്തിന്റെ അഭിഭാഷകന്റെ വാദത്തെ അനധികൃത വേട്ട പെരുകുന്നെന്ന് പറഞ്ഞായിരുന്നു ജഡ്ജി തള്ളിയത്. ജാമ്യം ലഭിക്കാത്ത പക്ഷം ബോളിവുഡിന് നഷ്ടമാകുക 500 കോടിയോളം രൂപയാണ്. സല്‍മാന്‍ ഖാന്റെ അഞ്ചോളം ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

1998-ല്‍ ഹംസാഥ് സാഥ് ഹൈ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജോധ്പൂരില്‍ രാത്രി യാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവെച്ചു കൊന്നു എന്നായിരുന്നു സല്‍മാനെതിരേ ഉയര്‍ന്ന കേസ്. കേസില്‍ ബോളിവുഡ് നടന്‍മാരായ സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവരും കേസില്‍ പ്രതികളായിരുന്നു. സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി എന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. കേസില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്.

English summary
salman khan's plea will considered tomorrow
topbanner

More News from this section

Subscribe by Email