Sunday February 17th, 2019 - 1:22:am
topbanner

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Jikku Joseph
സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന്പരിഗണിക്കും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ അഞ്ച് വര്‍ഷം തടവു ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും. ചിങ്കാര മാനുകളെ വേട്ടയാടിയ കേസുകളില്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് സല്‍മാന്റെ വാദം.

രണ്ടാം നമ്പര്‍ ബാരക്കിലാണ് സല്‍മാനെ പാര്‍പ്പിക്കുകയെന്നാണ് വിവരം. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റു പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജാമ്യം നല്‍കിയാല്‍ അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്‍കിയ ബിഷ്ണോയ് സമുദായത്തിന്റെ തീരുമാനം. സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെയും ബിഷ്ണോയി വിഭാഗം അപ്പീല്‍ നല്‍കും.

Viral News

English summary
salman khan's plea will considered today
topbanner

More News from this section

Subscribe by Email