Saturday November 17th, 2018 - 10:13:am
topbanner

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

ANJU NC
സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

ജോധ്പൂര്‍:; കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ അഞ്ച് വര്‍ഷം തടവു ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

രണ്ടാം നമ്പര്‍ ബാരക്കിലാണ് സല്‍മാനെ പാര്‍പ്പിക്കുകയെന്നാണ് വിവരം. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റു പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

English summary
salman khan's plea will considered on friday
topbanner

More News from this section

Subscribe by Email