Wednesday November 14th, 2018 - 3:53:am
topbanner

സല്‍മാന്‍ഖാനെ ശിക്ഷിച്ചത് മുസ്ലീമായതിനാലെന്ന് പാക് മന്ത്രി ; ട്രോളി സോഷ്യല്‍മീഡിയ

suji
സല്‍മാന്‍ഖാനെ ശിക്ഷിച്ചത് മുസ്ലീമായതിനാലെന്ന് പാക് മന്ത്രി ; ട്രോളി സോഷ്യല്‍മീഡിയ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ഖാനെ ശിക്ഷിച്ചത് അദ്ദേഹം ന്യൂനപക്ഷ സമുദായാംഗമായതിനാലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ്. പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരം. പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.

20 വര്‍ഷം മുമ്പുള്ള കേസില്‍ സല്‍മാനെ ശിക്ഷിച്ചത് ഇന്ത്യയില്‍ ദളിത്, മുസ്ലീം ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാണെന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപി്ചു. ഒരുപക്ഷെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമായിരുന്നെങ്കില്‍ സല്‍മാന് കോടതി ഇത്ര കഠിന ശിക്ഷ വിധിക്കില്ലായിരുന്നു. ചിലപ്പോള്‍ വെറുതെ വിടുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിയെ രൂക്ഷമായി കളിയാക്കിയാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം. കേസില്‍ സല്‍മാന്റെ കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാനും തബുവും കുറ്റവിമുക്തരാക്കപ്പെട്ടത് അവര്‍ ബ്രാഹ്മണരായതിനാലാകാമെന്ന് ചിലര്‍ കളിയാക്കി. സഞ്ജയ് ദത്തിനെ ശിക്ഷിച്ചത് ചിലര്‍ ചൂണ്ടിക്കാട്ടി.

1998 ഒക്ടോബറില്‍ ഷൂട്ടിങിനായി ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ എത്തിയപ്പോള്‍ കൃഷ്ണമൃഗത്തെ വെടിവച്ചുകൊന്നുവെന്നതാണ് കേസ്. കേസില്‍ സല്‍മാന് അഞ്ചു വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത് .

English summary
salman convicted because hes a Muslim says pakistans foreign minister
topbanner

More News from this section

Subscribe by Email