Tuesday November 20th, 2018 - 1:49:am
topbanner

ശിക്ഷ ഇത്തിരി കൂടിപ്പോയി; സല്‍മാന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പാക് താരം ഷൊയിബ് അക്തര്‍

suji
ശിക്ഷ ഇത്തിരി കൂടിപ്പോയി; സല്‍മാന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പാക് താരം ഷൊയിബ് അക്തര്‍

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ പാക് പേസ് താരം ഷൊയിബ് അക്തര്‍. സുഹൃത്തായ സല്‍മാന്റെ ജയില്‍ശിക്ഷ തന്നെ ഏറെ വേദനിപ്പിച്ചെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തെ ശിക്ഷ അല്‍പ്പം കടുപ്പമാണെന്നും താരം പറഞ്ഞു.

എന്റെ സുഹൃത്ത് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചത് വളരെ ദുഃഖകരമായ അവസ്ഥയാണ്. പക്ഷെ നിയമം അതിന്റെ വഴിതേടും. ഇന്ത്യയിലെ ബഹുമാന്യമായ കോടതികളുടെ വിധി മാനിക്കുക തന്നെ വേണം. എന്നിരുന്നാലും ശിക്ഷ അല്‍പ്പം കടുത്തുപോയി. എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്. സല്‍മാന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഉറപ്പുണ്ട്, ഷൊയിബ് അക്തര്‍ വ്യക്തമാക്കി.

താരം നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് കോടതി ഒരു ദിവസത്തേക്ക് കൂടി മാറ്റിവെച്ചിരിക്കുകയാണ്. ഇത് നാലാം തവണയാണ് ഈ കേസില്‍ 52-കാരനായ താരം ജയിലിലെത്തുന്നത്.

 

English summary
salman Khans 5 year imprisonment leaves shoaib akhtar heartbroken
topbanner

More News from this section

Subscribe by Email