Tuesday October 23rd, 2018 - 3:14:pm
topbanner
Breaking News

വിവാഹഭ്യര്‍ത്ഥന നിരസിച്ച 24 കാരിയെ അക്രമി കുത്തി കൊലപ്പെടുത്തി

suji
വിവാഹഭ്യര്‍ത്ഥന നിരസിച്ച 24 കാരിയെ അക്രമി കുത്തി കൊലപ്പെടുത്തി

ഹൈദരാബാദിലാണ് വിവാഹ അഭ്യര്‍ത്ഥന തള്ളിയതിന് ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തത്.ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ സെയില്‍സ് ഗേളായി ജോലി നോക്കിയിരുന്ന ബി. ജാനകിയാണ് മുന്‍ ജീവനക്കാരന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ചയാണ് പ്രതി ആനന്ദ് ജാനകി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് കാണാനെത്തിയത്. വാടക വീട്ടില്‍ മറ്റുള്ളവര്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സന്ദര്‍ശനം. കുറച്ച് സമയത്തിന് ശേഷം റൂംമേറ്റ് തിരികെ എത്തുമ്പോള്‍ ജാനകി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഇവര്‍ ഉടന്‍ പോലീസിനെ സംഭവം അറിയിച്ചു.

ആനന്ദ് ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്ത് വരികയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ശല്യം സഹിക്കാന്‍ കഴിയാതെ ജാനകി പല തവണ താക്കീതും ചെയ്തു. ഒടുവില്‍ വിവാഹ അഭ്യര്‍ത്ഥനയും തള്ളി. ഇതോടെയാണ് ആനന്ദ് യുവതിയുടെ ജീവനെടുക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തി.

 

Read more topics: killed, love,hyderabad
English summary
sales girl stabbed to death in Hyderabad
topbanner

More News from this section

Subscribe by Email