Wednesday November 14th, 2018 - 11:42:pm
topbanner

ഇന്ത്യയില്‍ പീഡന ദൃശ്യങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു; ആവശ്യക്കാര്‍ കൂടുതല്‍ ഇരയുടെ കരച്ചിലുള്ള ദൃശ്യങ്ങള്‍ക്ക്!

sadu prakash
ഇന്ത്യയില്‍ പീഡന ദൃശ്യങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു; ആവശ്യക്കാര്‍ കൂടുതല്‍ ഇരയുടെ കരച്ചിലുള്ള ദൃശ്യങ്ങള്‍ക്ക്!

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റേപ്പ് വീഡിയോ ബിസിനസ് തഴച്ചുവളരുന്നതായി റിപ്പോര്‍ട്ട്. പോലീസുകാരുടെ ഒത്താശയോടെയാണ് ഇത്തരം ബിസിനസ് പടര്‍ന്ന് പന്തലിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തന്നെ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് പീഡന ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതല്‍.

സമയദൈര്‍ഘ്യം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. 10 മിനുട്ടു മുതല്‍ 30 മിനുട്ടു ദൈര്‍ഘ്യം വരെയുള്ള ഈ വീഡിയോകള്‍ക്ക് 300 രൂപ മുതല്‍ 500 വരെയാണ് വില. കഴിഞ്ഞവര്‍ഷം 50 മുതല്‍ 150 വരെ രൂപയ്ക്കായിരുന്നു വീഡിയോ വിറ്റിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

100 മുതല്‍ 200 വരെ വീഡിയോകള്‍ ദിനംപ്രതി വില്‍ക്കുമെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. ബിഹാറില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും നിരവധി ഓഡറുകള്‍ ലഭിക്കുന്നതായും കച്ചവടക്കാര്‍ പറയുന്നു. വിദ്യാര്‍ഥികളായ ആണ്‍കുട്ടികളാണ് ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും. ഉപഭോക്താകള്‍ മിക്കവരും രാഷ്ട്രീയമായി പിടിപാടുള്ള ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലേതായതുകൊണ്ട് പോലീസിനെയും പേടിക്കേണ്ട ആവശ്യമില്ലെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.

വിവിധ ഏജന്റുകള്‍ വഴിയാണ് വീഡിയോകള്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. റേപ്പ് ചെയ്യുന്നവരുടെ മുഖങ്ങള്‍ മറച്ച ശേഷമാണ് വില്‍പ്പന. അതേസമയം ഇരയുടെ മുഖത്തിന് നല്ല തെളിച്ചം വരുത്തുകയും ചെയ്യും. ശബ്ദമുള്ള വീഡിയോക്കാണ്, അതായത് ഇരയുടെ കരച്ചില്‍ ഉള്ള വീഡിയോകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. കരച്ചിലിന്റെ ശബ്ദം കൂടുന്തോറും വിലയും കൂടും.

എന്നാല്‍ വീഡിയോ എടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ബലാത്സംഗത്തിന് പ്രചാരമേറിയിരിക്കുകയാണ്. ഇതോടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ബ്ലാക്ക്മെയില്‍ മാത്രം ലക്ഷ്യം വെച്ചല്ലെന്നാണ് വ്യക്തമാകുന്നത്. നിസാര വിലക്ക് മറ്റു പോണ്‍ വീഡിയോകള്‍ ലഭിക്കുമ്പോഴാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്ക് വേണ്ടി പണം മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്. ബലാത്സംഗവും കച്ചവടവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

 

English summary
sale of rape video business increased in india
topbanner

More News from this section

Subscribe by Email