topbanner
Sunday February 18th, 2018 - 2:26:pm
topbanner
Breaking News

കായികം സേവനമാണ്, സായിയില്‍ നിന്നും ' അതോറിറ്റി' നീക്കം ചെയ്യണം: റാത്തോര്‍

Anju NC
കായികം സേവനമാണ്, സായിയില്‍ നിന്നും ' അതോറിറ്റി' നീക്കം ചെയ്യണം: റാത്തോര്‍

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേര് മാറ്റുമെന്ന് കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. രാജ്യത്തെ പരമോന്നത കായിക വകുപ്പായ സായിയില്‍ നിന്നും ' അതോറിറ്റി' എന്ന വാക്ക് നീക്കം ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. സ്‌പോര്‍ട്‌സ് അതോറിറ്റി എന്ന വാക്കിന് പ്രസക്തിയില്ല, കായികം ഒരു സേവനമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സായിയുടെ ലക്ഷ്യം പൂര്‍ണമായും കായിക മേഖലയെ വളര്‍ത്തുക എന്നതാണ്. അതിനാല്‍, സായിയുടെ ഫണ്ടില്‍ നിന്നും കായികേതര പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്ന തുക ഇനി മുതല്‍ പുറം കരാര്‍ നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രകായിക മന്ത്രാലയം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എട്ടു മുതല്‍ 18 വരെ പ്രായമുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച ടാലന്റ് ഫണ്ടുകള്‍ സംഘടിപ്പിക്കും.

ഇതിനു പുറമെ തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് പ്രത്യേകം കായിക സൗകര്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കായിക താരങ്ങള്‍ക്കുള്ള തൊഴില്‍ സംവരണം നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: sai, renamed, authority, rathore,
English summary
sai to be renamed: rathore
topbanner

More News from this section

Subscribe by Email