Saturday April 21st, 2018 - 1:33:pm
topbanner

പ്രധാനമന്ത്രിക്കെതിരെയുള്ള സഹാറ ബിര്‍ളാ ഡയറി കേസ്: ചീഫ് ജസ്റ്റീസ് പിന്മാറി

Jikku Joseph
പ്രധാനമന്ത്രിക്കെതിരെയുള്ള സഹാറ ബിര്‍ളാ ഡയറി കേസ്: ചീഫ് ജസ്റ്റീസ് പിന്മാറി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള സഹാറ, ബിര്‍ള കേസിസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്‍മാറി. കേസ് ഇന്ന് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും. പ്രധാനമന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി  അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ ഹര്‍ജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം. സഹാറ ഗ്രൂപ്പില്‍ നിന്നും 40 കോടിയും ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും 25 കോടിയും കൈക്കൂലി വാങ്ങിയെന്നാണ് രേഖകള്‍. ഇക്കാര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം നല്‍കിയതായി പറയുന്നത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിരുന്നു.

English summary
sahara birla case new bench

More News from this section

Subscribe by Email