Friday December 14th, 2018 - 8:44:am
topbanner

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മത്സരിക്കും ; രാഹുല്‍ കളി തുടങ്ങി

suji
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മത്സരിക്കും ; രാഹുല്‍ കളി തുടങ്ങി

രാജസ്ഥാനില്‍ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സ്ഥാനാര്‍ത്ഥിയാകും.ഇരുവരും നിയമ സഭയിലേക്ക് മത്സരിക്കുന്നുവെന്ന് അശോക് ഗെഹ്ലോട്ട് തന്നെയാണ് അറിയിച്ചത്. ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. രാഹുല്‍ ആവശ്യപ്പെട്ടതിനാലാണ് സ്ഥാനാര്‍ത്ഥിയായതെന്ന് സച്ചിന്‍ വ്യക്തമാക്കി.

രണ്ട് നേതാക്കള്‍ മത്സരിക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പിന് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറെ നാടകീയമായ സംഭവങ്ങളാണ് രാജസ്ഥാനില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പം പടിയിറങ്ങിയതിന് പിന്നാലെ ലോക്‌സഭ എംപിയും പാര്‍ട്ടി വിട്ടിരുന്നു.
ദൗസ മണ്ഡലത്തിലെ എംപിയും മുന്‍ പൊലീസ് ഓഫീസറുമായ ഹരീഷ് മീണയാണ് ബിജെപി പാളയത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. ഏതായാലും രാജസ്ഥാനില്‍ വലിയ പ്രതീക്ഷയിലാണ് രാഹുല്‍ ടീം കളിയ്ക്കുന്നത് .

 

Read more topics: sachin pilot, rajastan election
English summary
sachin pilot will compete in rajastan election
topbanner

More News from this section

Subscribe by Email