Tuesday November 13th, 2018 - 6:22:am
topbanner

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംപി കാലയളവിലെ തന്റെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സംഭാവന നല്‍കി

rajani v
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംപി കാലയളവിലെ തന്റെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സംഭാവന നല്‍കി

ന്യൂഡല്‍ഹി: തന്റെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.കഴിഞ്ഞ ആറ് കൊല്ലത്തെ 90 ലക്ഷം രൂപയും കൂടാതെ പ്രതിമാസ അലവന്‍സുമാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 2012 ഏപ്രിലിലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

സച്ചിന്റെ മഹാമനസ്‌കതയ്ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.അതേസമയം, എം.പി ഫണ്ട് സച്ചിന്‍ മികച്ച രീതിയില്‍ വിനിയോഗിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്താകമാനം 185 പദ്ധതികള്‍ക്ക് സച്ചിന്‍ അനുമതി നേടിയെടുത്തു. ഇതിനായി 7.4 കോടി രൂപ ചെലവിട്ടു.

സന്‍സദ് ഗ്രാമ ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം സച്ചിന്‍ രണ്ട് ഗ്രാമങ്ങളും ഏറ്റെടുത്തു. ആന്ധ്രാപ്രദേശിലെ പുട്ടം രാജു കന്‍ട്രിഗ, മഹാരാഷ്ട്രയിലെ ദോന്‍ജ എന്നീ ഗ്രാമങ്ങളാണ് സച്ചിന്‍ ഏറ്റെടുത്തത്.

 

 

 

Read more topics: sachin,mp fund, primeminister, fund
English summary
sachin mp fund primeminister fund
topbanner

More News from this section

Subscribe by Email