topbanner
Sunday September 24th, 2017 - 5:48:pm
topbanner

സച്ചിന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

rajani v
സച്ചിന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൂടിക്കാഴ്ച നടത്തി. തന്റെ ജീവചരിത്രം ആധാരമാക്കിയുള്ള 'സച്ചിന്‍: എ ബില്ല്യണ്‍ ഡോളര്‍ ഡ്രീംസ്' എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിന്‍ പ്രധാനമന്ത്രിയേ കണ്ടത്.

സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.തന്റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തില്‍ വിവരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദമടക്കമുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ചിത്രം മെയ് 26 ന് തീയേറ്ററുകളിലെത്തും.

 

Read more topics: sachin, meet, narendramodi
English summary
sachin meet narendramodi
topbanner topbanner

More News from this section

Subscribe by Email