Saturday September 22nd, 2018 - 6:54:pm
topbanner

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ഒരു ഗ്രാമം കൂടി ദത്തെടുത്തു

NewsDesk
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ഒരു ഗ്രാമം കൂടി ദത്തെടുത്തു

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം കൂടി ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോൻജ ഗ്രാമമാണ് സൻസാദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികൾ ഗ്രാമത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തേ സച്ചിൻ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാൻഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു.

പുതിയ സ്കൂൾ, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകൾ തുടങ്ങിയവ പുതിയതായി ഗ്രാമത്തിൽ നിർമിക്കാനാണ് തീരുമാനം.

Read more topics: sachin, adopt, village
English summary
sachin adopt a village
topbanner

More News from this section

Subscribe by Email