Monday September 24th, 2018 - 3:37:am
topbanner

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

NewsDesk
നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

മുംബൈ: നടുറോഡില്‍വെച്ച് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ നടി കൈയ്യോടെ പിടികൂടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മുംബൈയില്‍ തിരക്കേറിയ പബ്ലിക്ക് റോഡില്‍വച്ചാണ് സംഭവം.

ടെലിവിഷന്‍ നടിയും മോഡലുമായ പ്രതിഭ തിവാരി ഹെയര്‍ സ്‌റ്റൈലിസ്റ്റിനൊപ്പം സഹപ്രവര്‍ത്തകയെ കാത്തുനില്‍ക്കുകയായിരുന്നു. പെട്ടന്നാണ് മദ്യപിച്ച് ലക്കുകെട്ട ഒരു അപരിചിതന്‍ നടിയെ കയറിപിടിക്കാന്‍ ശ്രമിച്ചത്. ശരീരത്തില്‍ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതും നടി അയാളെ തള്ളിയിടുകയായിരുന്നു.

നടി പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തന്നെപ്പോലൊരു യുവതിക്ക് നടുറോഡില്‍ ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നത് ഭീതജനകമാണെന്ന് പ്രതിഭ പറയുന്നു.

'ഇത്രയും തിരക്കുള്ള റോഡില്‍ പത്ത് മണിക്ക് ഇങ്ങനെയൊരു സംഭവം നടക്കുക എന്നതു തന്നെ വിചിത്രമാണ്. ഇത് ഞെട്ടിക്കുന്നതാണ് മാത്രമല്ല ഇതാണ് വാസ്തവവും. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ പരാതി പറയാന്‍ ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. നമ്മള്‍ ഇതിന് വേണ്ടി പൊരുതാനിറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.' പ്രതിഭ പറഞ്ഞു.

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

English summary
Saath Nibhaana Saathiya actress Pratibha Tiwari molested
topbanner

More News from this section

Subscribe by Email