Monday September 24th, 2018 - 1:16:pm
topbanner

റഷ്യന്‍ വനിതയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അഞ്ച് പേര്‍ പിടിയില്‍

suji
റഷ്യന്‍ വനിതയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അഞ്ച് പേര്‍ പിടിയില്‍

ചെന്നൈ: റഷ്യന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാന്‍മലയില്‍ നിന്നും അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 21 വയസ്സുള്ള യുവതി താമസിച്ചിരുന്ന സ്വകാര്യ ഗസ്റ്റ് ഹൗസിലെ കെയര്‍ ടേക്കര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

പ്രശസ്തമായ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിരുവണ്ണാന്‍മലൈ. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ഇവിടെയെത്തിയത്. മെഡിറ്റേഷന്‍ പഠിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ലെമണ്‍ ഡ്രിങ്ക് കുടിച്ച യുവതി അബോധാവസ്ഥയിലാകുകയായിരുന്നു.

കെയര്‍ടേക്കര്‍ നീലകണ്ഠനും, സഹോദരന്‍ ഭാരതിയും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ ശരീരത്തില്‍ മുറിവുകളും, നഖത്തിന്റെ പാടുകളും കണ്ട് സംശയം തോന്നിയതോടെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധന നടത്തിയത്.

മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിച്ച് താന്‍ ഏറെ നേരം ബോധരഹിതയായിരുന്നെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നീകണ്ഠനും, ഭാരതിയും മറ്റ് മൂന്ന് പേരും സംഭവത്തില്‍ ഉള്‍പ്പെട്ടതായി വ്യക്തമായത്. ഇവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

റഷ്യന്‍ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പരിഭാഷകരുടെ സഹായം തേടുകയാണ് പോലീസ്. ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

English summary
russian woman drugged and raped in tiruvannamalai arrested 5
topbanner

More News from this section

Subscribe by Email