topbanner
Thursday October 19th, 2017 - 3:39:am
topbanner

ഹൃദയത്തെ തൊട്ട് വിര്‍സാവിയ വീഡിയോ വൈറലാകുന്നു

rajani v
ഹൃദയത്തെ തൊട്ട് വിര്‍സാവിയ വീഡിയോ വൈറലാകുന്നു

തുടിയ്ക്കുന്ന ഹൃദയത്തെ തൊട്ട് എട്ടു വയസുകാരിയായ റഷ്യന്‍ സ്വദേശിനി വിര്‍സാവിയയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എല്ലാവര്‍ക്കും ഹൃദയം ഭാവനാത്മകമാണ് എന്നാല്‍ ഈ എട്ടുവയസുകാരിയ്ക്ക് അത് ഭാവനയല്ല തൊട്ടറിയുന്ന അനുഭവമാണ് അതുതന്നെയാണ് ഈ വീഡിയോയില്‍ കാണിക്കുന്നതും. അവളുടെ ഹൃദയം മറ്റവയവങ്ങള്‍ പോലെ ശരീരത്തിന്പുറത്താണ്.

ഹൃദയസംബന്ധമായ അവളുടെ ആ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ തേടി അവളുടെ കുടുംബം ഇപ്പോള്‍ ഫ്ളോറിഡയില്‍ എത്തിയിരിക്കുകയാണ്. നെഞ്ചില്‍ ഒരു കുഴിയായി രൂപപ്പെട്ട ഭാഗത്താണ് ഹൃദയമുള്ളത്. അതിന്റെ മിടിപ്പുകള്‍ പുറത്ത് കാണാന്‍സാധിക്കും. 5.5 മില്യണ്‍ ആളുകളില്‍ ഒരാള്‍ക്ക് സംഭവിക്കാവുന്ന, ജീവന് തന്നെ ഭീഷണിയാകുന്നഅവസ്ഥയാണ് ഇത്.

പെന്റളോജി കാന്‍ട്രല്‍ എന്നാണ് ഈ പ്രത്യേകതയെ വൈദ്യശാസ്ത്രം വിളിക്കുന്നത്.ഇതുവരെ കണ്ട ആശുപത്രികള്‍ എല്ലാം പെണ്‍കുട്ടിയെ കൈയൊഴിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌പെണ്‍കുട്ടിയും കുടുംബവും ഫ്ളോറിഡയില്‍ എത്തിയത്. കുട്ടിയുടെ ജീവന്‍ അപായപ്പെടാനുള്ള എല്ലാസാധ്യതയും ഉള്ളതിനാല്‍ ഓപ്പറേഷന്‍ ചെയ്യാനോ, ചികിത്സകള്‍ നടത്താനോ ഡോക്ടര്‍മാര്‍തയാറാകുന്നില്ല.

 

English summary
russian girl virsaviya video viral social media
topbanner topbanner

More News from this section

Subscribe by Email