Monday December 17th, 2018 - 1:07:pm
topbanner

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്ത് ഇപ്പോഴും കള്ളപ്പണം ഉള്ളതിനാലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

suji
രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്ത് ഇപ്പോഴും കള്ളപ്പണം ഉള്ളതിനാലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണം രാജ്യത്തിപ്പോഴും കള്ളപ്പണമുള്ളതിനാലെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. അമേരിക്ക ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യമായി തുടരുന്ന കാലത്തോളം ലോക സമ്പദ് വ്യവസ്ഥയില്‍ ഡോളര്‍ ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടല്ല രൂപയുടെ മൂല്യം കുറയുന്നത്. ഇന്ത്യയില്‍ വലിയ അളവില്‍ കള്ളപ്പണമുണ്ട്. ഇതാണ് കാരണം. രൂപയുടെ പരിധിയില്‍ അധികമുള്ള വിനിമയമുണ്ടാകുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അമേരിക്കയുടെ ആധിപത്യം അവസാനിച്ചാല്‍ മറ്റേതെങ്കിലും കറന്‍സി ഉയര്‍ന്നുവരും.എന്നാല്‍ നിലവില്‍ ഡോളറിന് യാതൊരു വെല്ലുവിളിയും ഇല്ലെന്നും സ്വാമി പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നത് ബിജെപി സര്‍ക്കാരിന് തിരിച്ചടിയാകുന്നു. രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുന്നതിനെന്ന പേര്‍ മോദി സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചിട്ടും ഇപ്പോഴും കള്ളപ്പണത്തെ പഴിചാരുകയാണ് ബിജെപി.

English summary
rupees fall indicates rise in black money says subramanian swamy
topbanner

More News from this section

Subscribe by Email