Monday November 19th, 2018 - 6:26:am
topbanner

രൂപയുടെ മൂല്യമിടിയുന്നു; നാലരമാസത്തെ താഴ്ന്ന നിലയില്‍; പ്രവാസികള്‍ക്ക് ആശ്വാസമാകും

NewsDesk
രൂപയുടെ മൂല്യമിടിയുന്നു; നാലരമാസത്തെ താഴ്ന്ന നിലയില്‍; പ്രവാസികള്‍ക്ക് ആശ്വാസമാകും

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇടിയുന്നു.

രൂപയ്ക്ക് നാലരമാസത്തെ താഴ്ന്ന നിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 50 പൈസ ഇടിഞ്ഞ് 67.75 രൂപയായി. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ആറ് ഗ്ലോബല്‍ കറന്‍സികളുടെ മൂല്യം ഡോളറിനെതിരെ 100 രൂപയ്ക്കടുത്തായി.

ട്രംപിന്റെ വിജയത്തെതുടര്‍ന്ന് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്മാറുന്നതും തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 1500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്.

രൂപയുടെ മൂല്യമിടിഞ്ഞത് കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാകും. ഒരു യുഎഇ ദിര്‍ഹത്തിന് 18.42 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്.

സബര്‍ണയുടെ മൃതദേഹം നഗ്നമായ രീതിയില്‍; ബലാത്സംഗ ആരോപണവുമായി കുടുംബം

Read more topics: Rupee, US, dollar
English summary
Rupee weakens to five month low against US dollar
topbanner

More News from this section

Subscribe by Email