Friday February 22nd, 2019 - 12:19:pm
topbanner

രൂപ വീണ്ടും തകര്‍ന്നു; ശമ്പള ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് നേട്ടമാകും

NewsDesk
രൂപ വീണ്ടും തകര്‍ന്നു; ശമ്പള ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് നേട്ടമാകും

കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. വെള്ളിയാഴ്ച രൂപയുടെ മൂല്യം 71ലേക്ക് കൂപ്പുകുത്തി. ഡോളറിന് ഡിമാന്റ് വര്‍ധിച്ചതാണ് കാരണം. ഇതോടെ, ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് നേട്ടമാകും.

സപ്തംബര്‍ ആദ്യവാരം ശമ്പളം ലഭിക്കാനിരിക്കെ മലയാളികളായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് രൂപയുടെ മൂല്യമിടിവിന്റെ ഗുണം ലഭിക്കും. പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.

ക്രൂഡോയില്‍ വില വീണ്ടും ഉയരുന്നതാണ് ഇന്ത്യയില്‍ ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം. ക്രൂഡോയില്‍ വാങ്ങല്‍ നടപടികള്‍ ഡോളറിലായതിനാലാണ്, എണ്ണക്കമ്പനികളും മറ്റും രൂപയെ വന്‍തോതില്‍ കൈയൊഴിയുന്നത്. ക്രൂഡോയില്‍ വില ഇന്നലെ ബാരലിന് 69.86 ഡോളറില്‍ നിന്ന് വില 70.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയര്‍ന്നു.

Viral News

Read more topics: Rupee, US, dollar
English summary
Rupee plunges to record low of 71 against US dollar
topbanner

More News from this section

Subscribe by Email