Thursday September 20th, 2018 - 10:28:am
topbanner
Breaking News

പുതിയ 1,000 രൂപയുടെ നോട്ടുകളും ഉടന്‍ പുറത്തിറക്കും

NewsDesk
പുതിയ 1,000 രൂപയുടെ നോട്ടുകളും ഉടന്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: 500, 2,000 നോട്ടുകള്‍ക്ക് പിന്നാലെ 1,000 രൂപയുടെ നോട്ടുകളും റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

1,000, 500 രൂപയുടെ നോട്ടുകളാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം അസാധുവാക്കിയത്. ഇതിന് പകരമായി 5,00, 2,000 രൂപ നോട്ടുകള്‍ മാത്രമാണ് പുതുതായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ കളര്‍ കോമ്പിനേഷനിലും ഡിസൈനിലുമാകും 1000 രൂപ പുറത്തിറക്കുകയെന്നും ശക്തികാന്ത ദാസ്. സമയക്രമം അനുസരിച്ച് പുതിയ സീരീസിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുമെന്നും ദാസ് അറിയിച്ചു.

Read more topics: Rupee, Note, Government
English summary
1000 Rupee Note Will Be Back Soon - With Improvements, Says Government
topbanner

More News from this section

Subscribe by Email