Wednesday February 20th, 2019 - 7:13:am
topbanner

യുഎഇ ദിര്‍ഹം 20 രൂപയിലേക്ക്; രൂപ തകരുന്നു; പ്രവാസികള്‍ക്ക് നേട്ടം

NewsDesk
യുഎഇ ദിര്‍ഹം 20 രൂപയിലേക്ക്; രൂപ തകരുന്നു; പ്രവാസികള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: ഇന്ധനവില കയറിക്കൊണ്ടിരിക്കെ രൂപയുടെ വില കുത്തനെ ഇടിയുന്നു. ഓരോ ദിവസവും റെക്കോര്‍ഡിട്ടാണ് രൂപയുടെ ഇടിവ്. ഡോളറിനെതിരെ ഒരു ഘട്ടത്തില്‍ 72.67 എന്ന നിരക്കില്‍വരെ ഉയര്‍ന്ന രൂപ താഴോട്ട് വന്നെങ്കിലും ചൊവ്വാഴ്ച രാവിലെ 72.30 രൂപയിലേക്ക് ഉയര്‍ന്നു.

രാജ്യത്തെ ഓഹരിവിപണിയില്‍ ആറു മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന തകര്‍ച്ചയും തിങ്കളാഴ്ച രേഖപ്പെടുത്തി. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്‌സ് 467 പോയിന്റും ദേശീയസൂചിക നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞു.

ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായി മാറിയ രൂപയുടെ സ്ഥിതി വരുംനാളുകളിലും മോശമായി തുടരുമെന്ന് രാജ്യാന്തരനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രൂപയുടെ മൂല്യമിടിവ് രാജ്യത്തെ പ്രവാസികള്‍ക്ക് ഗുണകരമാകും. യുഎഇ ദിര്‍ഹത്തിനെതിരെ 19.74ല്‍ എത്തിനില്‍ക്കുന്ന രൂപ ഉടന്‍ 20 രൂപയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Viral News

Read more topics: Rupee, dollar
English summary
Rupee gains 15 paise Vs dollar in early trade at 72.30
topbanner

More News from this section

Subscribe by Email