Sunday September 23rd, 2018 - 4:33:pm
topbanner

ഇന്ത്യന്‍ രൂപയുടെ തളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ഗുണകരം ; പ്രവാസി പണമൊഴുക്കില്‍ 25 ശതമാനം വര്‍ദ്ധന

suji
ഇന്ത്യന്‍ രൂപയുടെ തളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ഗുണകരം ; പ്രവാസി പണമൊഴുക്കില്‍ 25 ശതമാനം വര്‍ദ്ധന

ഇന്ത്യന്‍ റുപ്പിയുടെ തളര്‍ച്ചയില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഞെട്ടലിലാണ്. എന്നാല്‍ വിദേശത്തുള്ള പ്രവാസികള്‍ ഏറെ സന്തോഷത്തിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വേതനം കൂടാതെ തന്നെ നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്നതാണ് പ്രവാസികള്‍ക്ക് സന്തോഷം.

ഡോളറിനെതിരെ പിടിച്ചുനില്‍ക്കാനാവാതെ രൂപ 71.97 എന്ന നിലയിലാണ് എത്തിയത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഡോളറിനെതിരെ പിടിച്ചുനില്‍ക്കാനാകാതെ രൂപ തകര്‍ന്നത്. 165 പൈസയുടെ നഷ്ടമാണ് ഇതിലൂടെ ഈ ദിവസങ്ങളില്‍ രൂപയ്ക്ക് സംഭവിച്ചത്.

രൂപയുടെ മൂല്യ തകര്‍ച്ചയില്‍ പ്രവാസി ലോകത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമൊഴുക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഗള്‍ഫ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ പസഫിക്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നായി ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ 25 ശതമാനത്തോളം വര്‍ദ്ധനയുണ്ടായി.

2017 ല്‍ ലോകത്ത് ഏറ്റവും അധികം പ്രവാസി പണം ലഭിച്ച രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്കായിരുന്നു. ഈ വര്‍ഷവും ഈ സ്ഥാനം നഷ്ടമാവില്ലെന്നാണ് പുതിയ കണക്ക് തെളിയിക്കുന്നത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ 40 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത് .

 

Read more topics: rupee drop, nri
English summary
rupee drops to fresh record low help nri
topbanner

More News from this section

Subscribe by Email