Monday April 22nd, 2019 - 2:04:pm
topbanner
topbanner

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; പ്രവാസികള്‍ക്ക് നേട്ടമാകും

NewsDesk
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; പ്രവാസികള്‍ക്ക് നേട്ടമാകും

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിനു 25 പൈസ കയറി 66.05 രൂപയായി.

ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും രൂപയ്ക്കു ക്ഷീണം വരുത്തും. സെപ്റ്റംബര്‍ ആകുമ്പോഴേക്ക് രൂപയുടെ വിനിമയനിരക്കു മൂന്നു ശതമാനം താഴ്ത്തുമെന്നു നിരീക്ഷകര്‍ കരുതുന്നു.

അതേസമയം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പ്രവാസികള്‍ക്ക് ഗുണകരമാകും. ഗള്‍ഫിലെ സാധാരണ പ്രവാസികളുടെ വരുമാനത്തില്‍ ഇത് സ്വാധീനം ചെലുത്തുകയും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്യും.

Read more topics: Rupee, dollar
English summary
Rupee drops to 13- month low of 65.80 on crude shock
topbanner

More News from this section

Subscribe by Email