topbanner
Tuesday May 30th, 2017 - 4:09:am
topbanner

ചൂടുള്ള കാലാവസ്ഥയിലും കൂടുതല്‍ ആദായം തരുന്ന റബര്‍ വരുന്നു

NewsDesk
ചൂടുള്ള കാലാവസ്ഥയിലും കൂടുതല്‍ ആദായം തരുന്ന  റബര്‍ വരുന്നു

കോട്ടയം: സംസ്ഥാനത്തെ ചൂട് നാള്‍ക്ക് നാള്‍ കൂടുന്നതില്‍ അതിനെ പ്രതിരോധിച്ച് കൂടുതല്‍ ഉത്‌ലാദനം ഉള്ള റബര്‍ വരുന്നു. ചൂടുള്ള കാലാവസ്ഥക്കും പറ്റിയ റബറിനം വളര്‍ത്തിയെടുക്കാനുള്ള ഗവേഷണമാണ് തുടങ്ങിയിരിക്കുന്നത്. കോട്ടയത്തെ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിലാണ് ഇത് ആരംഭിച്ചത്. ഇന്ത്യയിലെ മഴ കുറഞ്ഞ ഭാഗങ്ങളിലേക്കും റബര്‍കൃഷി വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാകുമിത്.

അടുത്തിടെ, അസമിലെ തണുപ്പുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ആര്‍.ആര്‍.ഐ. 208 എന്നയിനം ഗവേഷണകേന്ദ്രം വളര്‍ത്തിയെടുത്തിരുന്നു. വിവിധയിനം റബറുകളുടെ ഗുണങ്ങള്‍ ചേര്‍ത്തും ദോഷങ്ങള്‍ പരമാവധി ഒഴിവാക്കിയുമാണ് പുതിയത് വളര്‍ത്തിയെടുക്കുന്നത്. ബഡ്ഡിങ്ങിലൂടെ ഇത് സാധ്യമാക്കുന്നു.മുമ്പ് ഉണ്ടായിരുന്ന നാടന്‍ റബ്ബറിനേക്കാള്‍ പലമടങ്ങ് ഉല്‍പ്പാദനശേഷിയുള്ളതാണ് രാജ്യത്ത് വളര്‍ത്തിയെടുത്ത ആര്‍.ആര്‍.ഐ. 105 എന്ന ഇനം. പിന്നീട് ആര്‍.ആര്‍.ഐ. 400 സീരീസിലുള്ള ഇനങ്ങളും വികസിപ്പിച്ചു.

മുമ്പ്, പുതിയ ഇനം വളര്‍ത്തിയെടുത്ത് കൃഷിക്ക് നല്‍കാന്‍ 23 വര്‍ഷംവരെ എടുത്തിരുന്നു. ഗവേഷണങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തില്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ മോളിക്കുലര്‍ ബയോളജി ആന്‍ഡ് ബയോടെക്‌നോളജി കേന്ദ്രം തുടങ്ങി. രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് അത്യുത്പാദനശേഷിയുള്ള 44 റബ്ബറിനങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്.

Read more topics: rubber, production, kerala,
English summary
rubber production kerala
topbanner topbanner

More News from this section

Subscribe by Email