Thursday June 21st, 2018 - 12:22:am
topbanner
Breaking News

പട്ടിയുടെ ദേഹത്ത് ടാര്‍ ഒഴിച്ചു, മുകളിലൂടെ റോഡ് നിര്‍മ്മിച്ച് കൊന്നു; കൊടുംക്രൂരത പുറത്തറിഞ്ഞതോടെ റോഡ് പൊളിച്ച് ജഡം നീക്കി

suji
പട്ടിയുടെ ദേഹത്ത് ടാര്‍ ഒഴിച്ചു, മുകളിലൂടെ റോഡ് നിര്‍മ്മിച്ച് കൊന്നു; കൊടുംക്രൂരത പുറത്തറിഞ്ഞതോടെ റോഡ് പൊളിച്ച് ജഡം നീക്കി

ആഗ്ര: റോഡ് നിര്‍മ്മിക്കാനെത്തിയ നിര്‍മ്മാണ തൊഴിലാളികളുടെ ക്രൂരത മിണ്ടാപ്രാണിയുടെ നേര്‍ക്ക്. ജീവനുള്ള നായയുടെ ദേഹത്ത് ചൂടുള്ള ടാര്‍ ഒഴിച്ച് ദേഹത്ത് കൂടെ റോഡ് നിര്‍മ്മിച്ചാണ് തൊഴിലാളികള്‍ ക്രൂരത ആസ്വദിച്ചത്. അതേസമയം ചത്ത നായയുടെ ദേഹത്താണ് റോഡ് നിര്‍മ്മിച്ചതെന്ന് ചില റിപ്പോര്‍ട്ടുകളുമുണ്ട്.

എന്നാല്‍ മറിച്ചാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സംഭവസമയത്ത് നായയ്ക്ക് ജീവനുണ്ടായെന്നും, ചൂടുള്ള ടാര്‍ ദേഹത്തൊഴിച്ചപ്പോള്‍ ഇത് വേദന കൊണ്ട് പുളഞ്ഞെന്നും ഇവര്‍ പറയുന്നു. ഇതൊന്നും കാര്യമാക്കാതെ തൊഴിലാളികള്‍ തങ്ങളുടെ പണി തുടര്‍ന്നു. ഒടുവില്‍ ഇതിന്റെ ദേഹത്ത് റോഡും നിര്‍മ്മിച്ചു.

ആഗ്ര ഫത്തേബാദ് റോഡിലാണ് സംഭവം. റോഡ് നിര്‍മ്മാണം കഴിഞ്ഞിട്ടും നായയുടെ മൃതശരീരത്തിന്റെ ചില ഭാഗങ്ങള്‍ പുറത്ത് കണ്ടതോടെയാണ് സംഗതി വിവാദമായത്. ഇത് പരാതിയായി ഉയര്‍ന്നതോടെ റോഡ് പൊളിച്ച് നായയുടെ മൃതദേഹം നീക്കം ചെയ്തു.

വിവാദങ്ങളെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ഈ സ്ഥലത്ത് വെളിച്ചം കുറവായതിനാല്‍ രാത്രി നടത്തിയ നിര്‍മ്മാണത്തിനിടെ നായയെ കണ്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

 

Read more topics: road built over dog, controversy
English summary
road built over dogs body in agra sparks controversy

More News from this section

Subscribe by Email