Friday March 22nd, 2019 - 8:13:pm
topbanner
topbanner

ആര്‍.കെ.നഗറില്‍ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഇ. മധുസൂദനന്‍ മത്സരിക്കും

Jikku Joseph
ആര്‍.കെ.നഗറില്‍ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഇ. മധുസൂദനന്‍ മത്സരിക്കും

ചെന്നൈ: ചെന്നൈ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍, എ.ഐ.എ.ഡി.എം.കെ. പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഇ. മധുസൂദനന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ഐകകണ്‌ഠ്യേനയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഏപ്രില്‍ 12-നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്‍പ്രസീഡിയം ചെയര്‍മാനാണ് മധുസൂദനന്‍.

ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരന്‍ മത്സരിക്കും. മുന്‍ എം.പി.യായ ദിനകരന്‍ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്.

ദിനകരനെ സ്ഥാനാര്‍ഥിയാക്കി മണിക്കൂറുകള്‍ക്കകം ഡി.എം.കെ.യും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആര്‍.കെ.നഗറിലെ പ്രാദേശിക നേതാവ് മരുതു ഗണേഷിനെയാണ് ഡി.എം.കെ. കളത്തിലിറക്കിയത്. ജയലളിതയുടെ അനന്തരവള്‍ ദീപ ആര്‍.കെ.നഗറില്‍ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

English summary
r.k nagar byelection e. madusudhanan will be the contest
topbanner

More News from this section

Subscribe by Email