Thursday September 20th, 2018 - 6:52:pm
topbanner
Breaking News

ഇന്ത്യന്‍ കോടീശ്വരന്റെ മകളെ പരിചരിക്കാന്‍ 12 ജീവനക്കാരെ തേടുന്നു; ശമ്പളം 30000 പൗണ്ട് ; ബ്രിട്ടീഷുകാരെ ഞെട്ടിച്ചു ഇദ്ദേഹം !

suji
ഇന്ത്യന്‍ കോടീശ്വരന്റെ മകളെ പരിചരിക്കാന്‍ 12 ജീവനക്കാരെ തേടുന്നു; ശമ്പളം 30000 പൗണ്ട് ; ബ്രിട്ടീഷുകാരെ ഞെട്ടിച്ചു ഇദ്ദേഹം !

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനായി എത്തുമ്പോള്‍ ഏറ്റവും ചെലവ് കുറച്ച് എങ്ങിനെ ജീവിക്കാമെന്നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചിന്തിക്കുക. ഇതിന്റെ ഭാഗമായി ഡ്രിമ്മര്‍ വാങ്ങി സ്വയം മുടി മുറിക്കുന്നത് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ ശതകോടീശ്വരനായ പിതാവുള്ളപ്പോള്‍ ഈ ഇന്ത്യക്കാരിക്ക് അതിന്റെയൊന്നും ഒരു ആവശ്യവുമില്ല. ബ്രിട്ടീഷുകാരെ ഞെട്ടിച്ച് കൊണ്ടാണ് ഒരു ഇന്ത്യക്കാരി നാല് വര്‍ഷത്തെ പഠനത്തിനായി സ്വന്തം ബംഗ്ലാവ് വാങ്ങിയത്. ഒപ്പം ഇവിടെ സേവനത്തിനായി 12 ജീവനക്കാരെയും ഈ യുവതി തേടുന്നുണ്ട്.

പേരറിയാത്ത ഈ യുവതിയ്ക്ക് ബ്രിട്ടനിലെ ഏറ്റവും പോഷ് വിദ്യാര്‍ത്ഥിനി എന്ന നാമം ചാര്‍ത്തിക്കഴിഞ്ഞു. മെയ്ഡ്, ബട്‌ലര്‍, ഹൗസ്‌കീപ്പര്‍, മൂന്ന് ഫൂട്ട്‌മെന്‍ എന്നിവരെയാണ് ഇന്ത്യക്കാരന്‍ ശതകോടീശ്വരന്റെ മകള്‍ തേടുന്നത്. നാല് വര്‍ഷം യൂണിവേഴ്‌സിറ്റി പഠനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കാര്യങ്ങള്‍ മകള്‍ക്ക് എളുപ്പമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സ്വകാര്യ ഷെഫിന് പുറമെ ബംഗ്ലാവില്‍ നിന്നും സ്‌കോട്ട്‌ലണ്ടിലെ സെന്റ് ആന്‍ഡ്രൂസിലെ പഠനത്തിനും, സ്റ്റുഡന്റ്‌സ് യൂണിയനിലെയും കാര്യങ്ങള്‍ നോക്കാന്‍ ഒപ്പമുണ്ടാകും. ഇതിനായി പറ്റിയ ജോലിക്കാരെ തേടിയുള്ള പരസ്യം ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

യജമാനത്തിയെ ഉണര്‍ത്തുന്നത് മുതല്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരുമായി സംസാരിക്കുന്നതും ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നതും, ഗ്രൂമിംഗ്, വസ്ത്രം മാനേജ് ചെയ്യുക, സ്വകാര്യ ഷോപ്പിംഗ് എന്നിവയെല്ലാം മെയ്ഡ് കൈകാര്യം ചെയ്യണം. ബട്‌ലര്‍ ടീമിനെ കൈകാര്യം ചെയ്യുമ്പോള്‍ ഫൂട്‌മെന്‍ ഭക്ഷണം വിളമ്പുന്നത് മുതല്‍ വീട് വൃത്തിയാക്കല്‍ വരെ നോക്കണം. വിദ്യാര്‍ത്ഥി വരുമ്പോള്‍ വാതില്‍ തുറന്ന് കൊടുക്കുന്നതും ഇവരുടെ ഡ്യൂട്ടിയാണെന്ന് പരസ്യം പറയുന്നു. സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റ് വഴിയാണ് പരസ്യം നല്‍കിയത്. പരിചയസമ്പന്നരായ ജീവനക്കാരെയാണ് കുടുംബം ആഗ്രഹിക്കുന്നത്. വര്‍ഷത്തില്‍ 30,000 പൗണ്ട് വരെ ശമ്പളവും ലഭിക്കും.

 

English summary
rich indian dad hires 12 servants for daughter in uk college
topbanner

More News from this section

Subscribe by Email