Wednesday October 17th, 2018 - 8:46:am
topbanner
Breaking News

വിടപറഞ്ഞ ഭാര്യയുടെ സമ്പാദ്യം മുഴുവന്‍ അവര്‍ അധ്യാപികയായിരുന്ന സ്‌കൂളിന് നല്‍കി ഭര്‍ത്താവ്

suji
വിടപറഞ്ഞ ഭാര്യയുടെ സമ്പാദ്യം മുഴുവന്‍ അവര്‍ അധ്യാപികയായിരുന്ന സ്‌കൂളിന് നല്‍കി ഭര്‍ത്താവ്

ഭാര്യ അധ്യാപികയായി ജോലി ചെയ്തിരുന്ന സ്‌കൂളിന് അവരുടെ മരണ ശേഷം 17 ലക്ഷം രൂപ സംഭാവന നല്‍കി വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍. വിങ് കമാന്‍ഡറായി വിരമിച്ച ജെ പി ബാദുനിയാണ് ഭാര്യ വിധുവിന്റെ സമ്പാദ്യം സ്‌കൂളിന് നല്‍കിയത്.

ന്യൂഡല്‍ഹി സുബ്രതോ പാര്‍ക്കിലെ എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 21 വര്‍ഷം അധ്യാപികയായിരുന്നു വിധു. അധ്യാപനത്തില്‍ നിന്ന് സമ്പാദിച്ച 17 ലക്ഷം രൂപയാണ് ബുദനി സംഭാവന നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് വിധു അന്തരിച്ചത്. 1986 ലാണ് സ്‌കൂളില്‍ പ്രൈമറി അധ്യാപികയായി വിധു ജേലിക്ക് കയറിയത്. തുക പ്രിന്‍സിപ്പളിന് കൈമാറി. അര്‍ഹിക്കുന്നവര്‍ക്കു തുക കൈമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാദുനി പറഞ്ഞു.

English summary
retired air force wing commander donates 17 lakhs to school where his wife taught
topbanner

More News from this section

Subscribe by Email