Wednesday May 23rd, 2018 - 2:18:pm
topbanner

സിനിമാ സ്റ്റൈലില്‍ വിവാദനായിക രഞ്ജിതയുടെ കാറോട്ടത്തില്‍ നാട്ടുകാര്‍ നട്ടംതിരിഞ്ഞു

rajani v
സിനിമാ സ്റ്റൈലില്‍ വിവാദനായിക രഞ്ജിതയുടെ കാറോട്ടത്തില്‍ നാട്ടുകാര്‍ നട്ടംതിരിഞ്ഞു

ബംഗളുരു: ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ തെന്നിന്ത്യന്‍ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടിച്ചു.രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗലൂരുവിലെ നിലമംഗല റോഡിലായിരുന്നു രഞ്ജിത സഞ്ചരിച്ച വാഹനം ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്.

നിത്യാനന്ദസ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക്‌യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. ഇവരെഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിച്ചിട്ടതിനെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു.

ഇതിന് ശേഷമാണ് കാറിനുള്ളില്‍രഞ്ജിതയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. കുപിതരായ നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍കല്ല് കൊണ്ട് തല്ലി പൊളിച്ചു. സ്ഥിതി സംഘര്‍ഷ ഭരിതമായതിനെ തുടര്‍ന്ന് രഞ്ജിതയെ മറ്റ് സന്ന്യാസിനിമാര്‍ ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

 

 

Read more topics: renjitha, car, bike accident
English summary
renjitha car bike accident

More News from this section

Subscribe by Email