Tuesday August 14th, 2018 - 1:58:pm
topbanner
Breaking News

റിയല്‍ എസ്‌റ്റേറ്റ് മേഖലയും ജി.എസ്.ടിയ്ക്ക് കീഴിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റലി

sadu prakash
റിയല്‍ എസ്‌റ്റേറ്റ് മേഖലയും ജി.എസ്.ടിയ്ക്ക് കീഴിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഏറ്റവും കൂടുതല്‍ നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ് എന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഈ വിഷയം നവംബര്‍ ഒമ്പതിന് ഗുഹാവത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. റിയല്‍ എസ്‌റ്റേറ്റിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ പല സംസ്ഥാനങ്ങളും സര്‍ക്കാറിന് മേല്‍ സമര്‍ദം ചെലുത്തുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

English summary
real estate sector under GST: Arun jeitley
topbanner

More News from this section

Subscribe by Email