Monday November 19th, 2018 - 1:31:pm
topbanner

റിസര്‍വ് ബാങ്ക് നാടകം വീണ്ടും; 5,000 രൂപ നിക്ഷേപമെന്ന നിബന്ധന നീക്കി

NewsDesk
റിസര്‍വ് ബാങ്ക് നാടകം വീണ്ടും; 5,000 രൂപ നിക്ഷേപമെന്ന നിബന്ധന നീക്കി

ന്യൂഡല്‍ഹി: കറന്‍സി നിരോധനം വന്നശേഷം ഏതാണ്ട് അറുപതോളം തവണ നിബന്ധനകള്‍ മാറ്റിമറിച്ച റിസര്‍വ് ബാങ്ക് നാടകം വീണ്ടും. 5000 രൂപയ്ക്കു മുകളില്‍ അസാധു നോട്ടുകള്‍ ഉപയോഗിച്ചു നടത്തുന്ന നിക്ഷേപങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് റിസര്‍വ് ബാങ്ക് പിന്‍വലിച്ചു.

നവംബര്‍ 19ലെ നിയന്ത്രണം പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. കെ.വൈ.സി. ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എന്നാല്‍ കെ.വൈ.സി. ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം വേണ്ടിവരും.

ഒറ്റത്തവണ മാത്രം പണം നിക്ഷേപിക്കുമ്പോഴും നോട്ടുകള്‍ എത്തിക്കാന്‍ വൈകിയതിനു കാരണമെന്തെന്നു ബോധിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നിക്ഷേപിക്കുന്നയാളെ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുമെന്നും എന്തുകൊണ്ടാണു നിക്ഷേപിക്കല്‍ വൈകിയതെന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കണമെന്നുമായിരുന്നു ഉത്തരവ്.

ലഭിക്കുന്ന വിശദീകരണം ബാങ്ക് രേഖയിലാക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നിക്ഷേപം നിയന്ത്രിക്കുന്നതിനായി കാഷ് ഡിപ്പോസിറ്റ് മെഷീനുകളുടെ (സിഡിഎം) പ്രവര്‍ത്തനം ബാങ്കുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

Read more topics: RBI, deposit
English summary
RBI withdraws Rs 5000 deposit limit
topbanner

More News from this section

Subscribe by Email