Saturday November 17th, 2018 - 4:20:am
topbanner

ബാങ്കുകളിലെല്ലാം 2,000 രൂപയുടെ കറന്‍സിയെത്തി; ഉടന്‍ വിതരണം ചെയ്യും

NewsDesk
ബാങ്കുകളിലെല്ലാം 2,000 രൂപയുടെ കറന്‍സിയെത്തി; ഉടന്‍ വിതരണം ചെയ്യും

 

കൊച്ചി: രാജ്യത്തെ പ്രധാന ബാങ്കുകളിലെല്ലാം 2,000 രൂപയുടെ പുതിയ കറന്‍സി വിതരണത്തിനായെത്തി. കറന്‍സി അടുത്തദിവസം മുതല്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കുറച്ചുകൂടി കാലതാമസം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ മാത്രമേ നോട്ടുകള്‍ വ്യാപകമായ തോതില്‍ മാറ്റി നല്‍കാന്‍ ആരംഭിക്കുകയുള്ളൂവെന്നാണ് സൂചന.

മിക്കവരുടെയും പ്രശ്‌നം വ്യാഴാഴ്ച ബാങ്കുകള്‍ തുറക്കുകയും എടിഎമ്മുകള്‍ മറ്റന്നാള്‍മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെ ചെലവിന് എന്തു ചെയ്യുമെന്നാണ്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ചെക്കോ ഡിഡിയോ നല്‍കാം. നാളെമുതല്‍ ബാങ്കുകളില്‍നിന്നു ഡിമാന്‍ഡ് ഡ്രാഫ്റ്റ് ലഭിക്കും. കള്ളപ്പണം കൈമാറ്റം ചെയ്യുന്നതു കറന്‍സി രൂപത്തിലാണ്. അതു കുറച്ചുകൊണ്ടുവന്നു രേഖകളില്‍ ഉള്‍പ്പെടുന്നവിധം ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ചെക്ക് ഡിഡി വഴിയോ പണം കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണു സര്‍ക്കാര്‍നയം.

കനത്ത അടിയാവുന്നത് കൈക്കൂലിയായിട്ടോ ഹവാല വഴിയോ വസ്തുവില്‍പനയിലൂടെയോ കള്ളനോട്ടായോ മറ്റേതെങ്കിലും അനധികൃത മാര്‍ഗത്തിലൂടെയോ വന്‍തോതില്‍ 500, 1000 നോട്ടുകളായി സൂക്ഷിക്കുന്നവര്‍ക്കാണ്. ഈ പണം പുതിയ കറന്‍സിയിലേക്കു മാറ്റാന്‍ ബാങ്കുവഴി ശ്രമിച്ചാല്‍ പിടിക്കപ്പെടും.

 ശബരിമല പ്രവേശനം: സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി ശില്‍പ്പ നായര്‍

Read more topics: RBI, Rupee, Note
English summary
RBI To Issue New 500 and 2000 Rupee Notes From Thursday.
topbanner

More News from this section

Subscribe by Email