Wednesday February 20th, 2019 - 2:50:am
topbanner

രാജ്യത്ത് അഞ്ചുവര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിരൂപയുടെ ബാങ്ക് തട്ടിപ്പെന്ന് ആര്‍.ബി.ഐ

rajani v
രാജ്യത്ത് അഞ്ചുവര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിരൂപയുടെ ബാങ്ക് തട്ടിപ്പെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 23,000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലെ തട്ടിപ്പുകളുടെ കണക്കാണ് ആര്‍ബിഐ പുറത്ത് വിട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇക്കാലയളവില്‍ 23,866 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാര്‍ച്ച് വരെയുളള പതിനൊന്ന് മാസകാലയളവില്‍ വിവിധ ബാങ്കുകളിലായി 5152 ബാങ്ക് തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷം 5000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. കേസുകളുടെ എണ്ണത്തിലുളള വര്‍ധനപോലെ തന്നെ തട്ടിപ്പിന്റെ മൂല്യത്തിലും ഇക്കാലയളവ് മുന്നിലാണ്. 28,459 കോടി രൂപയുടെ
തട്ടിപ്പാണ് നടന്നത്.

നോട്ടുഅസാധുവാക്കലിന് ശേഷമാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്നത് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി. വന്‍കിട ബാങ്ക് തട്ടിപ്പുകേസുകളെ കുറിച്ച് അന്വേഷിക്കുന്ന സിബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ്‌വിഭാഗത്തിനും റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമുളളതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി വിവാദ വ്യവസായി നീരവ് മോദി മുങ്ങിയത് ഉള്‍പ്പെടെയുളള കേസുകളാണ്മുഖ്യമായി അന്വേഷിക്കുന്നത്.

 

Viral News

Read more topics: rbi, thattippu, report
English summary
rbi thattippu report
topbanner

More News from this section

Subscribe by Email