Tuesday November 13th, 2018 - 10:38:pm
topbanner

പുതിയ 500 രൂപയുടെ കള്ളനോട്ടുകളും വ്യാപകമാകുന്നു; കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന

NewsDesk
പുതിയ 500 രൂപയുടെ കള്ളനോട്ടുകളും വ്യാപകമാകുന്നു; കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് 1,000, 500 രൂപ കറന്‍സികള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ ഇറക്കിയെങ്കിലും ഇവയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു. കള്ളനോട്ടുകള്‍ തടയാന്‍ നോട്ട് നിരോധനത്തിന് സാധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍.

എന്നാല്‍, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ 20.4% വര്‍ധനയുണ്ടായെന്നു റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ലഭിച്ചത് ആയിരത്തിന്റെ നോട്ടുകളാണ്. പുതിയ രണ്ടായിരം, അഞ്ഞൂറ് നോട്ടുകളുടെ വ്യാജന്‍മാരെയും ബാങ്കുകളില്‍ ലഭിച്ചു.

2015-16 സാമ്പത്തിക വര്‍ഷം 6.32 ലക്ഷം കള്ളനോട്ടുകളാണു ബാങ്കുകളില്‍ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതു 7.62 ലക്ഷമായി. കഴിഞ്ഞ നവംബര്‍ എട്ടിന് 1000, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ വ്യാജന്‍മാരെ കണ്ടെത്താനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൂറിന്റെ വ്യാജനില്‍ കുറവുണ്ടായെന്നും ആയിരത്തിന്റേതു വര്‍ധിച്ചെന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.

 

Read more topics: RBI, fake, note
English summary
RBI records 20% rise in fake notes in 2016-17
topbanner

More News from this section

Subscribe by Email