Thursday February 21st, 2019 - 3:39:pm
topbanner

കിട്ടാക്കടം; ആര്‍ബിഐ 40 കമ്പനികളുടെ പേരുകള്‍ പുറത്തുവിടും

Anju N C
കിട്ടാക്കടം; ആര്‍ബിഐ 40 കമ്പനികളുടെ പേരുകള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: വായ്പ്പയെടുത്ത് ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേരുകള്‍ ആര്‍ബിഐ പുറത്തുവിടും. വീഡിയോകോണ്‍, വിസ സ്റ്റീല്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, ജെപിഎസ് തുടങ്ങിയ കമ്പനികളാണ് ആര്‍ബിഐക്ക് വന്‍ബാധ്യത വരുത്തിവെച്ചിരിക്കുന്നത്.

സെപ്തംബറിലാകും കമ്പനിയുടെ പേരുകള്‍ പുറത്തുവിടുന്നത്. 30,000 കോടി രൂപ മുതല്‍ 50,000 കോടി രൂപ വരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത. വിവരങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് പല കമ്പനികളുടേയും ഓഹരി വില കുത്തനെ ഇടിഞ്ഞു.

വിസ സ്റ്റീലിന്റെ ഓഹരി വില 1.24 ശതമാനം ഇടിഞ്ഞ് 19.90 ലെത്തി. വീഡിയോകോണിന്റെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 18.35 രൂപയായി. ജെപിഎസിന്റെ വില 2.5 ശതമാനമിടിഞ്ഞ് 132.45 രൂപയുമായി.

Viral News

Read more topics: rbi, haulded, 40 loan defaulters,
English summary
rbi readies second list of 40 loan defaulters to be haulded
topbanner

More News from this section

Subscribe by Email