Tuesday November 20th, 2018 - 3:44:am
topbanner

ആര്‍.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കില്‍ മാറ്റമില്ല

Anju NC
ആര്‍.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ കൂടിയ പണ നയ അവലോകന സമിതിയാണ് നിരക്കുകളില്‍ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്.

വരും മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കൂടാനുള്ള സാധ്യത വിലയിരുത്തിയാണ് മാറ്റം വരുത്തേണ്ടെന്ന് ആര്‍.ബി.ഐ തീരുമാനിച്ചത്. ജനുവരിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ന്നിരുന്നു. അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അവലോകന സമിതി വിലയിരുത്തി.

കഴിഞ്ഞ രണ്ട് തവണയും ആര്‍.ബി.ഐ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഓഗസ്റ്റിലാണ് അവസാനമായി നിരക്ക് കൂട്ടിയത്. അന്ന് കാല്‍ ശതമാനം കുറച്ച് റിപ്പോ നിരക്ക് ആറു ശതമാനമാക്കി.

Read more topics: rbi, interest rate, announced,
English summary
rbi interest rate announced
topbanner

More News from this section

Subscribe by Email