Monday November 19th, 2018 - 4:57:am
topbanner

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം കണ്ടെത്തിയിട്ടില്ലെന്ന് ആര്‍ബിഐ; വെട്ടിലായത് ബിജെപി

NewsDesk
സഹകരണ ബാങ്കുകളില്‍ കള്ളപ്പണം കണ്ടെത്തിയിട്ടില്ലെന്ന് ആര്‍ബിഐ; വെട്ടിലായത് ബിജെപി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് വ്യാപകമായ പ്രചരണം നടത്തിയ ബിജെപി ഒടുവില്‍ വെട്ടിലായി.

രാജ്യത്തെ സഹകരണ ബാങ്കുകളില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി ഒരു അറിവുമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതോടെയാണിത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 10 വരെ രാജ്യത്തെ സഹകരണ ബാങ്കുകളില്‍ ഏതെങ്കിലും തരം ക്രമക്കേടു നടന്നതായി അറിവുണ്ടോയെന്ന ചോദ്യമാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചത്.

വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ തേടിയത്. സംസ്ഥാന സഹകരണ ബാങ്കുകളിലോ ജില്ലാ ബാങ്കുകളിലോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടക്കുന്നതായി രേഖയൊന്നും തങ്ങളുടെ പക്കലില്ലെന്ന് ആര്‍ബിഐ പബ്ലിിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ജി റേ മറുപടിയില്‍ അറിയിച്ചു. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ മറുപടിക്ക് മറ്റെവിടെയെങ്കിലും സമീപിക്കണം റേ പറഞ്ഞു.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് പഴയ നോട്ടു കൈമാറാന്‍ സഹകരണ ബാങ്കുകള്‍ക്കുള്ള അധികാരം നവംബര്‍ 14ന് കേന്ദ്രനിര്‍ദേശത്തിന്റെ ഭാഗമായി ആര്‍ബിഐ പിന്‍വലിച്ചിരുന്നു. പഴയ നോട്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതും വിലക്കി.

ക്രമക്കേട് നടന്നതായോ നടക്കുന്നതായോ രേഖയൊന്നുമില്ലെങ്കില്‍ പിന്നെന്തിനാണ് സഹകരണ ബാങ്കുകളെ മാത്രം ആര്‍ബിഐ വിലക്കിയതെന്ന് ഗല്‍ഗലി ചോദിച്ചു. ആരോപണം ഉയര്‍ത്തിയത് ബിജെപിയാണ്. ഒരു പരിശോധനയും ആലോചനയും കൂടാതെയാണ് സഹകരണ ബാങ്കുകള്‍ക്കെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ചത് വ്യക്തം ഗല്‍ഗലി പറഞ്ഞു.

Read more topics: RBI, bank, RTI
English summary
RBI has no data on scams in co-op banks post demonetisation: RTI
topbanner

More News from this section

Subscribe by Email