Sunday November 18th, 2018 - 12:57:am
topbanner

അസാധു നോട്ടുകള്‍ 5000 ത്തിന് മുകളില്‍ നിക്ഷേപിക്കാമെന്ന് ആര്‍ബിഐ

RAJANI
അസാധു നോട്ടുകള്‍ 5000 ത്തിന് മുകളില്‍ നിക്ഷേപിക്കാമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: 5000 രൂപയ്ക്ക് മുകളില്‍ അസാധു നോട്ടുകള്‍ ഉപയോഗിച്ചുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചു നിക്ഷേപം നടത്തുന്നരെ തടയില്ലെന്നും നിക്ഷേപവുമായി ബന്ധപ്പെട്ട് ആരേയും ചോദ്യം ചെയ്യില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ഈ മാസം 30 വരെ 5000 രൂപയില്‍ കൂടുതലുള്ള നിക്ഷേപം ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു ഉത്തരവ്. 5000 രൂപയില്‍ കുറഞ്ഞ നിക്ഷേപം എത്ര തവണ നടത്താമെങ്കിലും മൊത്തം തുക അയ്യായിരത്തില്‍ കൂടുതലായാല്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.നോട്ട് നിക്ഷേപത്തിന് നിയന്ത്രണം കൊണ്ടുവന്നതോടെ എ.ടി.എമ്മുകളിലെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളുടെ പ്രവര്‍ത്തനവും ബാങ്കുകള്‍ നിര്‍ത്തിവച്ചിരുന്നു.

 

 

Read more topics: rbi, ban, note, investment
English summary
rbi ban note investment
topbanner

More News from this section

Subscribe by Email