Sunday June 16th, 2019 - 8:39:am
topbanner
topbanner

മകന്  കമ്പനിയുടെ ഓഹരി സമ്മാനിച്ച പിതാവ് ഇപ്പോള്‍ പടിക്ക് പുറത്ത്; റെയ്മണ്ടിന്റെ  കുടുംബപോരാട്ടം കോടതിയില്‍

suji
 മകന്  കമ്പനിയുടെ ഓഹരി സമ്മാനിച്ച പിതാവ് ഇപ്പോള്‍ പടിക്ക് പുറത്ത്; റെയ്മണ്ടിന്റെ  കുടുംബപോരാട്ടം കോടതിയില്‍

'റെയ്മണ്ട്, സിന്‍സ് 1925' എന്ന പരസ്യവാചകം എല്ലാവരുടെയും മനസ്സുകളില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്. ഇന്ത്യയിലെ ചെറുകിട ടെക്‌സ്‌റ്റൈല്‍ ബിസിനസ്സ് സ്ഥാപനത്തില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ രോമനൂല്‍ സ്യൂട്ടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി വളര്‍ന്നത് വിജയ്പത് സിംഘാനിയ എന്ന ദീര്‍ഘവീക്ഷണമുള്ള വ്യക്തിയുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ്. പക്ഷെ 80ാം വയസ്സില്‍ റെയ്മണ്ട് കമ്പനിയുടെ ഓഫീസിലോ, അപ്പാര്‍ട്ട്‌മെന്റിലോ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. ഇതിന് കാരണമായതാകട്ടെ മകനോടുള്ള സ്‌നേഹവും!

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയ്മണ്ട് ഗ്രൂപ്പിന്റെ നിയന്ത്രണം മകന്‍ ഗൗതമിന് കൈമാറിയതാണ് വിജയ്പതിന് പറ്റിയ അമളി. ഏഷ്യയിലെ ഏറ്റവും വലിയ കുടുംബ ബിസിനസ്സുകളില്‍ ഒന്നിന്റെ അമരക്കാരനില്‍ നിന്നും പൊടുന്നനെയാണ് പിതാവിനെ മകന്‍ ചവിട്ടിപുറത്താക്കിയത്. ഇതോടെ താമസസ്ഥലത്ത് നിന്നും, ഓഫീസില്‍ നിന്നും പുറത്താക്കപ്പെട്ട വിജയ്പത് നീതി തേടി കോടതിയില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യ കണ്ട മറ്റൊരു ബിസിനസ്സ് കുടുംബപോരാട്ടത്തിന് വേദിയാകുകയാണ് സിംഘാനിയ കുടുംബത്തിന്റെ പോര്.

2015ലാണ് തന്റെ 37 ശതമാനം നിയന്ത്രണ ഓഹരി വിജയ്പത് മകന് കൈമാറിയത്. കരാര്‍ പ്രകാരം മുംബൈയില്‍ ഇദ്ദേഹത്തിന് ലഭിക്കേണ്ട അപ്പാര്‍ട്ട്‌മെന്റ് മകന്‍ നല്‍കിയില്ല. റെയ്മണ്ട് ബോര്‍ഡിനോട് കമ്പനിയുടെ സ്വത്ത് ഇങ്ങനെ അന്യാധീനമാക്കരുതെന്നാണ് ഗൗതം നിര്‍ദ്ദേശിച്ചത്. ഇതോടെ ചെയര്‍മാന്‍ പദവിയില്‍ നിന്നും നീക്കി ഓഫീസില്‍ നിന്നും കായികമായി നീക്കം ചെയ്യപ്പെട്ടു വിജയ്പത്. ഇദ്ദേഹത്തിന് ലഭിച്ച പത്മഭൂഷണ്‍ പോലും മോഷ്ടിക്കപ്പെട്ടു.

മകനോട് രണ്ട് വര്‍ഷമായി സംസാരിക്കാത്ത വിജയ്പത് മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാത്ത മക്കളില്‍ നിന്നും ഇഷ്ടദാനം കൊടുത്ത സ്വത്ത് തിരിച്ചുപിടിക്കാനുള്ള നിയമത്തിന്റെ ബലത്തില്‍ പോരാട്ടത്തിന് ഇറങ്ങുകയാണ് ഇദ്ദേഹം. 93 വര്‍ഷം പഴക്കമുള്ള റെയ്മണ്ടിന്റെ ബിസിനസ്സ് സാമ്രാജ്യം ഗൗതമിന് നല്‍കിയത് മണ്ടത്തരമായെന്ന് മനസ്സിലാക്കിയ സിംഘാനിയയ്ക്ക് മാതാപിതാക്കളോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, മക്കള്‍ക്ക് എല്ലാ സ്വത്തും നല്‍കുന്ന തെറ്റ് വരുത്തരുത്!

 

 

Read more topics: raymond,family, conflict
English summary
raymond father and son battle for billion dollar empire
topbanner

More News from this section

Subscribe by Email