Friday November 16th, 2018 - 1:10:pm
topbanner

മന്‍മോഹനെതിരെ രവിശങ്കര്‍ പ്രസാദ്; ആ ധനകാര്യ വിദഗ്ധന്റെ കാലത്താണു ബാങ്കിങ് രംഗം കുത്തഴിഞ്ഞത്

Jikku Joseph
മന്‍മോഹനെതിരെ രവിശങ്കര്‍ പ്രസാദ്; ആ ധനകാര്യ വിദഗ്ധന്റെ കാലത്താണു ബാങ്കിങ് രംഗം കുത്തഴിഞ്ഞത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കിങ് രംഗം മുഴുവനായും കുത്തഴിഞ്ഞു പോയതു കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ അനാവശ്യ ഇടപെടലുകളാണു ബാങ്കിങ് രംഗം തകര്‍ത്തതെന്നു കേന്ദ്രമന്ത്രി ആരോപിച്ചു.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തു നല്‍കിയ ഒരു വായ്പ പോലും നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തു ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളൊന്നും കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വജ്രവ്യാപാരി നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ളവ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണു കോണ്‍ഗ്രസിനെ ആക്രമിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

English summary
ravi shankar prasad criticises congress over non-performing assets
topbanner

More News from this section

Subscribe by Email