Saturday December 15th, 2018 - 3:22:am
topbanner

എഴുത്തുകാരിയുടെ പരാതി; നടന്‍ അലോക്‌നാഥിന് എതിരെ മുംബൈ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു

suji
എഴുത്തുകാരിയുടെ പരാതി; നടന്‍ അലോക്‌നാഥിന് എതിരെ മുംബൈ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു

നടന്‍ അലോക് നാഥിന് എതിരെ ടിവി എഴുത്തുകാരിയും, നിര്‍മ്മാതാവുമായ സ്ത്രീ നല്‍കിയ പരാതിയില്‍ മുംബൈ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ച് നടത്തിയ മീടൂ വെളിപ്പെടുത്തലുകള്‍ക്ക് ഒടുവിലാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഐപിസി 376 പ്രകാരമുള്ള പീഡനക്കേസാണ് എടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

നാഥ് തന്റെ ടിവി പരിപാടികളെല്ലാം മുടക്കിയതോടെ തന്റെ നിര്‍മ്മാണ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വന്നതായി ഇവര്‍ ആരോപിച്ചിരുന്നു. ആദ്യം നടന്റെ പേര് വെളിപ്പെടുത്താതെ സാംസ്‌കാരിക വ്യക്തിത്വം എന്ന് മാത്രമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. പിന്നീടാണ് അലോക് നാഥാണ് ആ വേട്ടക്കാരനെന്ന് ഇവര്‍ വ്യക്തമാക്കുന്നത്.

90കളിലെ ഒരു പ്രമുഖ ടിവി സീരിയല്‍ നിര്‍മ്മിക്കവെ ഷോയിലെ പ്രധാന നടിയെ അലോക് നാഥ് ലക്ഷ്യംവെച്ചു. ഇത് എതിര്‍ത്തതോടെ ഒരു സീനിന്റെ ചിത്രീകരണത്തിനിടെ ഇവരെ കയറിപ്പിടിച്ചു. ഇതിന്റെ പേരില്‍ നാഥിനെ പുറത്താക്കി. എന്നാല്‍ നായികയെ മാറ്റി കഥ മാറ്റി എഴുതിച്ച് ഇയാള്‍ സീരിയലിലേക്ക് തിരിച്ചെത്തുകയായിരുന്നെന്ന് സ്ത്രീ പറയുന്നു.

തന്റെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡനത്തിന് ഇരയാക്കിയ അനുഭവവും ഇവര്‍ വെളിപ്പെടുത്തി. തന്റെ ഭയം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ജോലി തന്നെ ഉപേക്ഷിച്ചത്. 19 വര്‍ഷമെടുത്താണ് അലോക് നാഥിനെതിരെ പോരാടാന്‍ താന്‍ ശക്തി നേടിയതെന്നും ഇവര്‍ വ്യക്തമാക്കി.

 

 

Read more topics: rape case,alok nath
English summary
rape case registered against actor alok nath after complaint by writer
topbanner

More News from this section

Subscribe by Email