Wednesday September 19th, 2018 - 11:00:pm
topbanner
Breaking News

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി ദേശീയ കായിക താരം

suji
വിവാഹ വാഗ്ദാനം നല്‍കി ഡോക്ടര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി ദേശീയ കായിക താരം

രണ്ടു വര്‍ഷമായി ഡോക്ടര്‍ പിഡീപ്പിച്ചു വരുകയാണ് എന്ന പരാതിയുമായി പ്രമുഖ ദേശീയ വനിതാ കായിക താരം. വടക്കന്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശിയായ ഡോക്ടര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. സംഭവ ശേഷം ഡോക്ടര്‍ ഒളിവിലാണ്.

2016 ഡിസംബറില്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ഡോക്ടറുമായി പരിചയത്തിലാകുന്നതെന്ന് കായിക താരം പറയുന്നു. പിന്നീട് കോലാലംപൂരില്‍ തമ്മില്‍ കണ്ടു. ഇദ്ദേഹം വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിന് ശേഷം രണ്ടു തവണയായി ബംഗളൂരുവിലും ഗോവയിലും വച്ച് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കിയ ഡോക്ടര്‍ പിന്മാറുകയും പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് താരം പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

Read more topics: rape cafe ,doctor
English summary
rape case filed against doctor
topbanner

More News from this section

Subscribe by Email