Wednesday July 24th, 2019 - 12:17:pm
topbanner
topbanner

പതിനാലുകാരിയെ പീഡിപ്പിച്ച 63-കാരനായ ഡോക്ടര്‍ അറസ്റ്റില്‍

RA
പതിനാലുകാരിയെ പീഡിപ്പിച്ച 63-കാരനായ ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ: പതിനാലുകാരിയെ അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി. പരിശോധനക്കായി അമ്മയോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു 14-കാരിയായ പെണ്‍കുട്ടി. പരിശോധനക്ക് ശേഷം തിരികെ മടങ്ങിയപ്പോഴാണ് വീടിന്‍റെ താക്കോല്‍ ഡോക്ടറുടെ വീട്ടില്‍ മറന്നുവെച്ച വിവരം ഇരുവരും അറിയുന്നത്. തുടര്‍ന്ന് താക്കോല്‍ എടുക്കാനായി ഒറ്റക്ക് ഡോക്ടറുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.

Read more topics: rape case, doctor arrest
English summary
rape case doctor arrest
topbanner

More News from this section

Subscribe by Email