Sunday August 18th, 2019 - 10:51:pm
topbanner
topbanner

ലൈംഗീകാക്രമണ കേസില്‍ പ്രതിയായ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കാണാനില്ല ; മലേഷ്യയിലേക്ക് കടന്നെന്ന് സൂചന ; ബിജെപിയുടെ ഗൂഢാലോചനയെന്ന് മായാവതി

suji
ലൈംഗീകാക്രമണ കേസില്‍ പ്രതിയായ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കാണാനില്ല ; മലേഷ്യയിലേക്ക് കടന്നെന്ന് സൂചന ; ബിജെപിയുടെ ഗൂഢാലോചനയെന്ന് മായാവതി

ഘോസി ലോക്‌സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയെ കാണ്മാനില്ല. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിതാണ്. കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി അക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിനു തൊട്ടുപിറകെയാണ് സ്ഥാനാര്‍ഥിയായ അതുല്‍ റായിയെ കാണാതായത്. അറസ്റ്റ് ഭയന്ന് അതുല്‍ മലേഷ്യയിലേക്കു കടന്നതായാണ് ഉത്തര്‍പ്രദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അതുലിനുവേണ്ടി ബിഎസ്പിയും എസ്പിയും ആര്‍എല്‍ഡിയും അടങ്ങുന്ന മഹാഗഡ്ബന്ധന്‍ വോട്ടുതേടുന്നതു സജീവമാണ്.

മേയ് ഒന്നിനാണ് അതുലിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് ബിഎസ്പിയുടെ ആരോപണം. അറസ്റ്റ് ഭയന്ന് അതുല്‍ ഒളിവിലാണെന്നാണ് ബിജെപി പറയുന്നത്. വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ അതുലിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നേരത്തേ മണ്ഡലത്തിലെത്തിയിരുന്നു. ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഇരയാണ് അതുലെന്നും അദ്ദേഹത്തെ വിജയിപ്പിച്ച് ഇത്തരം ഗൂഢാലോചനകള്‍ പരാജയപ്പെടുത്തേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണെന്നും മായാവതി പറഞ്ഞു.

 

Read more topics: rape case , bsp candidate, missing
English summary
rape case accused bsp candidate missing
topbanner

More News from this section

Subscribe by Email