Thursday September 20th, 2018 - 2:13:am
topbanner
Breaking News

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതി

suji
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതി

വജ്രവ്യാപാരിയുടെ മകന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി അതുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും യുവതി പരാതി നല്‍കി. മറ്റൊരു സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ പ്രതി നിര്‍ബന്ധിച്ചുവെന്നും തന്നെ സംഘമായി ചേര്‍ന്ന് ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

മുംബൈ നിവാസിയായ 25 കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 24 കാരനായ ധരണ്‍ ഷായാണ് ഇതിനൊക്കെ പിന്നാലെയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്. വജ്രവ്യാപാരിയായ ഹിതേഷ് ഷായുടെ മകനാണ് ധരണ്‍ ഷാ. രണ്ടു വര്‍ഷമായി ധരണിനെ അറിയാമെന്ന് യുവതി പറയുന്നു. തനിക്ക് വിവാഹ വാഗ്ദാനം നല്‍കി ധരണ്‍ രണ്ട് വര്‍ഷത്തിനിടെ പലപ്രവാശ്യം പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. കിടപ്പറ ദൃശ്യങ്ങള്‍ ധരണ്‍ പകര്‍ത്തുകയും ഇതു കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാലു ലക്ഷം രൂപ ഇയാള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തുവെന്ന് യുവതി പറയുന്നു.

പണം ലഭിക്കില്ലെന്ന് മനസിലായതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവതിയോട് ധരണ്‍ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.പണം കൂടുതല്‍ കിട്ടില്ലെന്ന് മനസിലായതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ കാനഡ ട്രിപ്പിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു ഇത്. ഇതിന് യുവതി വിസമ്മതിക്കുകയും പിന്നീട് പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ധരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

 

Read more topics: rape allegation , mumbai
English summary
rape allegation against business man in mumbai
topbanner

More News from this section

Subscribe by Email