Saturday May 26th, 2018 - 9:23:am
topbanner

അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങിയ മകന്‍ അറസ്റ്റില്‍

suji
അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങിയ മകന്‍ അറസ്റ്റില്‍

പീഡന കേസില്‍ ജാമ്യത്തിലിറങ്ങി അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളഞ്ഞ മകന്‍ മുംബൈയില്‍ അറസ്റ്റില്‍.ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ് ദഷ്വന്ത് എന്ന 23 കാരനാണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയത് .

തൊട്ടടുത്ത ഫ്‌ളാറ്റിലെ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അയാള്‍ അറസ്റ്റിലായിരുന്നു.പിന്നീട് ഇയാളുടെ അയാളുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സെപ്തംബറില്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായി കടന്നത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആഭരണങ്ങള്‍ മകനായ ദഷ്വന്തിന്റെ സുഹൃത്തിന്റെ കൈയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെയും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദഷ്വന്ത് ,മുംബൈയില്‍ വെച്ച് പിടിയിലായത്. തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Read more topics: kill, mother, arrest
English summary
rape accused who allegedly killed mother arrested in Mumbai

More News from this section

Subscribe by Email